കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷം; പ്രിൻസിപ്പലിനും എസ്.എഫ്.ഐ പ്രവർത്തകർക്കുമെതിരെ കേസ്
കോളജിൽ എസ്.എഫ്.ഐ ഹെൽപ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. പ്രിൻസിപ്പലിനും 20 എസ്.എഫ്.ഐ പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്.
പ്രിൻസിപ്പലിന്റെ പരാതിയിലാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എസ്.എഫ്.ഐ പ്രവർത്തകന്റെ പരാതിയിൽ പ്രിൻസിപ്പലിനും മറ്റൊരു അധ്യാപകനുമെതിരെയും കേസെടുത്തു.
കോളജിൽ എസ്.എഫ്.ഐ ഹെൽപ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പ്രിൻസിപ്പൽ മർദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകനായ അഭിനവ് പരാതി നൽകി.
എന്നാൽ തന്നെ എസ്.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പലും പരാതി നൽകുകയായിരുന്നു. തുടർന്നാണ് പരാതികൾ പ്രകാരം പൊലീസ് ഇരു ഭാഗത്തിനുമെതിരെ കേസെടുത്തത്. മർദനമേറ്റ് അഭിനവിന് കേൾവിക്കുറവുണ്ടായതായും പരാതിയുണ്ട്.
Next Story
Adjust Story Font
16