Quantcast

ഫറോക്കിലെ തീപിടിത്തം; സ്ഥാപനത്തിനെതിരെ കേസ്

വലിയ അളവിലുള്ള രാസവസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് തീ കത്തിപ്പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

MediaOne Logo

Web Desk

  • Published:

    24 Aug 2022 3:00 AM GMT

ഫറോക്കിലെ തീപിടിത്തം; സ്ഥാപനത്തിനെതിരെ കേസ്
X

കോഴിക്കോട് ഫറോക്കിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. അപകടകരമായ രാസവസ്തുക്കൾ ലൈസൻസില്ലാതെ സൂക്ഷിച്ചതിനാണ് കേസെടുത്തത്.

അപകടകരമായ രീതിയിലാണ് രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങളും ഗോഡൗണില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഈയൊരു സാഹചര്യത്തിലാണ് നടപടി.

വലിയ അളവിലുള്ള രാസവസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് തീ കത്തിപ്പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധനയടക്കം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും വിശദമായ അന്വേഷണം നടത്തും. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഫറോക്ക് പഴയപാലത്തിന് സമീപമുള്ള ഫാക്ടറിയിലായിരുന്നു തീപിടിത്തമുണ്ടായത്. പെയിന്റ് നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് ഇന്നലെ വൈകിട്ട് 5.30യോടെ തീപിടുത്തമുണ്ടായത്.

ടാങ്കര്‍ ലോറിയില്‍ നിന്ന് ഗോഡൗണിലേക്ക് രാസവസ്തുക്കളിറക്കുമ്പോള്‍ തീ പിടിക്കുകയായിരുന്നു. ലോറിയില്‍ ചോര്‍ച്ചയുണ്ടായിരുന്നതായാണ് വിവരം.

TAGS :

Next Story