എസ്.ഡി.പി.ഐ പതാകയെന്ന് കരുതി പോർച്ചുഗൽ പതാക നശിപ്പിച്ച യുവാവിനെതിരെ കേസ്
പാനൂർ വൈദ്യർ പീടികയിൽ ഏലാങ്കോട് ദീപകിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കണ്ണൂർ: പാനൂരിൽ എസ്.ഡി.പി.ഐ പതാകയെന്ന് കരുതി പോർച്ചുഗൽ പതാക കീറിയ യുവാവിനെതിരെ കേസ്. പാനൂർ വൈദ്യർ പീടികയിൽ ഏലാങ്കോട് ദീപകിനെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്. കേരള പൊലീസ് ആക്ട് പ്രകാരം പൊതുശല്യം ഉണ്ടാക്കിയതിനാണ് കേസ്.
രണ്ട് ദിവസം മുമ്പാണ് പാനൂർ വൈദ്യർ പിടികയിൽ സ്ഥാപിച്ച പോർച്ചുഗൽ പതാക ദീപക് നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദീപക് ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് വിവരം. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും.
Next Story
Adjust Story Font
16