മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചു: യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസ്
തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്.
യൂട്യൂബർ മുകേഷ് നായർ
തിരുവനന്തപുരം: മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയെന്നതിനാണ് കേസ്. മൂന്നു കേസുകളാണ് മുകേഷിനെതിരെ രജിസ്റ്റർ ചെയ്തത്. എക്സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇയാൾ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്യുന്നു എന്ന പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്സൈസ് കേസെടുത്തത്. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. കൊല്ലത്ത് ബാറിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഇയാൾ പരസ്യത്തിൽ അഭിനയിച്ചു എന്നാണ് കേസ്. അബ്കാരി ചട്ടം പ്രകാരം ബാറുകൾക്കു പരസ്യം പാടില്ല. ഈ നിയമം ചൂണ്ടികാട്ടിയാണ് കേസ്. ബാർ ഉടമകൾ ആവശ്യപ്പെട്ടതനുസരിച്ച് പരസ്യം ചെയ്തതിനാൽ ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Adjust Story Font
16