ബാബരി മസ്ജിദ് അനുസ്മരിച്ചയാൾക്കെതിരെ കേസെടുത്തത് അപലപനീയം - വെൽഫെയർ പാർട്ടി
‘ഒറ്റയാൾ സലീമിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത് സർക്കാറിന്റെ ഇരട്ടത്താപ്പ്’
വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മഹബൂബ് ഖാൻ പൂവാറിന്റ നേതൃത്വത്തിൽ നേതാക്കൾ ഒറ്റയാൾ സലീമിനെ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത പ്രദേശത്തെ രാമക്ഷേത്ര ഉദ്ഘാടന ദിവസം ബാബരി മസ്ജിദിനെ അനുസ്മരിച്ച ഒറ്റയാൾ സലീമിനെതിരെ പൊലീസ് കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ പറഞ്ഞു. ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും സിനിമ പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ സോഷ്യൽ മീഡിയകളിലടക്കം ബാബരി മസ്ജിദിനെ അനുസ്മരിച്ചിരുന്നു.
എന്നിട്ടും അതേ നിലപാടുകൾ പരസ്യമായി പറഞ്ഞതിന്റെ പേരിൽ ഒറ്റയാൾ സലീമിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത് സർക്കാറിന്റെ ഇരട്ടത്താപ്പാണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള പൗരന്റെ അവകാശങ്ങളോടൊപ്പം എല്ലാ കാലത്തും വെൽഫെയർ പാർട്ടി കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റയാൾ സലീമിനെതിരെ അന്യായമായി എടുത്ത കേസ് പിൻവലിക്കണമെന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനെതിരെ അന്യായമായി കേസ് എടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16