പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച്: ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു; കെ.പി ശശികല ഒന്നാം പ്രതി
കണ്ടാലറിയാവുന്ന 700 പേരും കേസിൽ പ്രതികളാണ്
തിരുവനന്തപുരം: പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ പൊലീസ് കേസെടുത്തു. കെ.പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. കണ്ടാലറിയാവുന്ന 700 പേരും കേസിൽ പ്രതികളാണ്.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുക്കോല മുതൽ മുല്ലൂർ വരെ ആണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. മുല്ലൂർ ക്ഷേത്രത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് പൊലീസ് മാർച്ചിന് അനുമതി നിഷേധിച്ചത്.
മുല്ലൂർ സമരപ്പന്തലിലേക്കായിരുന്നു മാർച്ച് പ്രഖ്യാപിച്ചത്. അതിന് ഏകദേശം ഒരു കിലോമീറ്റർ അകലെവെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. മാർച്ച് നിയന്ത്രിക്കാനായി മാത്രം 2000ത്തോളം പൊലീസുകാരെ നിയമിച്ചിരുന്നു.
Next Story
Adjust Story Font
16