Quantcast

ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽനിന്ന് തുണിത്തരങ്ങൾ കണ്ടെത്തിയതിൽ കേസ്

ബി.ജെ.പി പ്രവർത്തകനായ തിരുവനമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്.

MediaOne Logo

Web Desk

  • Published:

    28 April 2024 4:41 AM GMT

case in which textiles were found in the house of a BJP worker
X

കൊഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽനിന്ന് തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവർത്തകനായ തിരുവനമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. വസ്ത്രങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് തിരുവമ്പാടി. പൊലീസും തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് തുണിത്തരങ്ങൾ കണ്ടെത്തിയത്. ഐ.പി.സിയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അതേസമയം ബി.ജെ.പി പ്രവർത്തകനായ ലാൽ എന്നയാളാണ് വസ്ത്രങ്ങൾ കൊണ്ടുവച്ചതെന്നും എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് രഘുലാൽ പൊലീസിനോട് പറഞ്ഞത്. എൽ.ഡി.എഫ് പ്രവർത്തകരാണ് വസ്ത്രം എത്തിച്ചതിനെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനാണ് വയനാട്ടിലെ ബി.ജെ.പി സ്ഥാനാർഥി. ഇവിടെ വിതരണം ചെയ്യാൻ സാധനങ്ങൾ കൊണ്ടുവന്നത് ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിശദമായ അന്വേഷണം വേണമെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.

TAGS :

Next Story