നടിയെ ആക്രമിച്ച കേസ്; മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ നേരിട്ടുള്ള തെളിവുകളൊന്നും ലഭ്യമല്ല, ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ നിർണായകം, പ്രോസിക്യൂഷൻ വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസിൽ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് കോടതിയിൽ പ്രോസിക്യൂഷൻ. 20 സാക്ഷികളാണ് കേസിൽ കൂറുമാറിയത്, നടിയെ ആക്രമിച്ച കേസിൽ പ്രതിയായതുമുതൽ നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറാനുളള സകല ശ്രമങ്ങളും പ്രതിയായ ദിലീപ് നടത്തി, കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചു, അന്വോഷണത്തെ തടസപെടുത്തലാണ് ദിലീപിന്റെ ഉദ്ദേശം, എന്നു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയത്. അതേസമയം ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപോർട്ട് സമർപ്പിച്ചു.
ലൈംഗിക പീഡനത്തിന് ക്രമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമാണെന്നും ഇത് അസാധാരണമായ കേസാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ക്രമിനൽ കേസിലെ പ്രതി അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ശ്രമിക്കുന്നതും പതിവില്ലാത്തതാണ്, അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ഗൂഡാലോചന നടത്തിയത് ഗൗരവമുള്ള കാര്യമാണ്, ദിലീപ് വലിയ സ്വാധീനമുള്ള വ്യക്തിയാണ്, ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കരുത്, നിരവധി ഹരജികളാണ് ദിലീപ് വിവിധ കോടതികളിൽ നൽകിയിട്ടുള്ളത്, നടിയെ ആക്രമിച്ച കേസിലെ ദിലീപിൻറെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ, പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.
എന്നാൽ ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് മുമ്പാകെ സമർപ്പിച്ച തെളിവുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണിപ്പോൾ. നടിയെ ആക്രമിച്ച കേസിൽ നേരിട്ടുള്ള തെളിവുകളൊന്നും ലഭ്യമല്ല, ഡിജിറ്റൽ തെളിവുകളാണ് ഈ കേസിൽ നിർണായകം, പ്രോസിക്യൂഷൻ വ്യക്തമാക്കി. കൂടാതെ അതീവ രഹസ്യ ഗൂഡാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അത് അത്യന്താപേക്ഷികമാണെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
Adjust Story Font
16