വിദ്യാർത്ഥി നേതാക്കളെ മർദ്ദിച്ചെന്ന കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം
ബിരിയാണി വാങ്ങി തരാം എന്ന് പറഞ്ഞു പത്തിരിപ്പാല സ്കൂളിലെ വിദ്യാർത്ഥികളെ മാർച്ചിൽ പങ്കെടുപ്പിക്കാൻ കൊണ്ട് പോയ സംഭവം നേരത്തെ വിവാദമായിരുന്നു
പാലക്കാട് : പാലക്കാട് കളക്ടറേറ്റ് മാർച്ച് കഴിഞ്ഞു വരുന്ന എസ് എഫ് ഐ നേതാക്കളെ പത്തിരിപ്പാലയിൽ വെച്ച് മർദിച്ചെന്നാരോപിച്ചു കൊടുത്ത കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞു പത്തിരിപ്പാല സ്കൂളിലെ വിദ്യാർത്ഥികളെ മാർച്ചിൽ പങ്കെടുപ്പിക്കാൻ കൊണ്ട് പോയ സംഭവം നേരത്തെ വിവാദമാവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.
എന്നാൽ, ഈ സംഭവത്തിൽ കുട്ടികളെ അനുവാദമില്ലാതെ കൊണ്ട് പോയതിന് എസ് എഫ് ഐ നേതാക്കളെ ചോദ്യം ചെയ്യുകയും മർദ്ധിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. പത്തിരിപ്പാല സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവാടക്കം ഉള്ളവരെ കേസിൽ പ്രതിയാക്കിയിരുന്നു. IPC 354 അടക്കമുള്ള വകുപ്പുകൾ ചുമതിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പ്രതികൾക്ക് പാലക്കാട് സെക്കന്റ് അഡിഷണൽ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ.എം മുഹമ്മദ് റാഷിദ് കോടതിയിൽ ഹാജരായി.
Adjust Story Font
16