യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഹാജരാകില്ല
മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടി ഉള്ളതിനാൽ സ്റ്റേഷനിൽ ഹാജരാകാനാവില്ലെന്ന് വിശദീകരണം
ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ഹാജരാകില്ല. അനിൽകുമാറിനും എസ്.സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രതികള്‍.
ഇന്ന് ഹാജരാകാനാകില്ലെന്ന് ആലപ്പുഴ സൗത്ത് പൊലീസിനെ ഇരുവരും അറിയിച്ചു. മുഖ്യന്ത്രിക്കൊപ്പം ഡ്യൂട്ടി ഉള്ളതിനാൽ സ്റ്റേഷനിൽ ഹാജരാകാനാവില്ലെന്നാണ് വിശദീകരണം. വീണ്ടും സമൻസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
കേസെടുത്ത് ഒന്നര മാസമായിട്ടും പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയെന്നാണ് കേസ്. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിൻ്റെ ന്യായം.
Adjust Story Font
16