ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്: നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പൊലീസ്
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം വിനായകന് ഉടന്‍ നോട്ടീസ് അയക്കും
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം വിനായകന് ഉടന്‍ നോട്ടീസ് അയക്കും. കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മൃതദേഹത്തോട് അനാദരവ് കാണിക്കൽ, സമൂഹമാധ്യമങ്ങളിലുടെ അപകീർത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. വിനായകനെതിരെ സിനിമ സംഘടനകൾ നടപടിയെടുത്തേക്കുമെന്നാണ് സൂചന. താരസംഘടനയിൽ അംഗമല്ലാത്തതിനാൽ വിലക്ക് പോലുള്ള നടപടികളിലേക്ക് നീങ്ങാനാകില്ല.
Next Story
Adjust Story Font
16