കാറപകടത്തിൽ മോഡലുകൾ മരിച്ച കേസ്; ഹോട്ടലുടമയോട് എ.സി.പി ഓഫീസിൽ ഹാജരാകാൻ നിർദേശം
ഇന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങും
കൊച്ചിയിൽ കാറപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ ഡിജെ പാർട്ടി നടത്തിയ ഹോട്ടലിന്‍റെ ഉടമയോടു എ.സി.പി ഓഫീസിൽ ഹാജരാകാൻ നിർദേശം. ഇന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങും .കേസിലെ പ്രതി ഡ്രൈവർ അബ്ദുറഹ്മാന്‍റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചു.
കാറപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ് . ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമയുടെ നിർദേശപ്രകരം ഒളിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് വീണ്ടെടുക്കുന്നതിനാണ് ഉടമ റോയ് വയലറ്റിനോട് ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. അസൗകര്യം ഉണ്ടെന്ന് അറിയിച്ച ഹോട്ടൽ ഉടമ റോയിയോട് ഇന്ന് എ.സി.പി ഓഫീസിൽ ഹാജരാകാൻ ആണ് നിർദേശം . ഇല്ലാത്തപക്ഷം അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളുമായി പോലീസ് മുമ്പോട്ട് പോകും.
ഹോട്ടൽ ഉടമ റോയിയുടെ നിർദേശപ്രകാരമാണ് ഹാർഡ് ഡിസ്ക് മാറ്റിയതെന്നായിരുന്നു ജീവനക്കാരന്‍റെ മൊഴി. കേസിൽ പ്രതിചേർക്കപ്പെട്ട ഡ്രൈവർ അബ്‌ദുറഹ്‌മാന്‍റെ അനാരോഗ്യം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചു . അപകടം ഉണ്ടായപ്പോൾ മദ്യലഹരിയിലായിരുന്നു കാർ ഓടിച്ചതെന്നു അബ്‌ദുറഹ്‌മാൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു.
Adjust Story Font
16