ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസ്സപ്പെട്ടതിന് കേസ്
കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു മൈക്ക് തടസ്സപ്പെട്ടത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്ക് തടസ്സപ്പെട്ടതിന് കേസെടുത്തു. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു മൈക്ക് തടസ്സപ്പെട്ടത്.
118 ഇ.കെ.പി.എ ആക്ട് (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യൽ) പ്രകാരം ആണ് കന്റോൺമെന്റ് പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്. അയ്യൻകാളി ഹാളിൽ കഴിഞ്ഞ ദിവസമായിരുന്നു. അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് സാങ്കേതികത്തകരാർ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെതിരെ സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസ് സമീപനമെന്നായിരുന്നു ഒരു വിഭാഗം സി.പി.എം നേതാക്കളുടെ വിമർശനം.
Adjust Story Font
16