Quantcast

വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതി; സതിയമ്മക്കെതിരെ കേസ്

രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-08-26 10:37:50.0

Published:

26 Aug 2023 9:34 AM GMT

FIR Registered against Sathi Amma
X

പുതുപ്പള്ളി: പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിൽ സതിയമ്മക്കെതിരെ കേസ്. വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. പുതുപ്പള്ളി വെറ്ററിനറി സെന്ററിൽ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ജിജി മോളുടെ പരാതിയിൽ പറയുന്നത്.

സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം. 13 വർഷമായി വെറ്ററിനറി സെന്ററിൽ സ്വീപ്പറായിരുന്നു സതിയമ്മ.

TAGS :

Next Story