ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസ് മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു
ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മറയാക്കി സിക്‌സി ഉപയോഗിച്ചുവെന്നും കണ്ടെത്തലുണ്ട്
ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മുത്തശ്ശി സിപ്സിക്കും അച്ഛൻ രാജീവനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സിപ്സിയെയും രാജീവനെയും ഉടൻ അറസ്റ്റ് ചെയ്യും. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മുത്തശ്ശി സിക്സി മറയാക്കിയെന്നും കണ്ടെത്തലുണ്ട്.
കൊച്ചിയിൽ ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തിൽ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ മാതാവും പിതാവും വിദേശത്താണ്. അഞ്ചു വയസ്സ് പ്രായമായ ഒരു മകനും ഇവർക്ക് ഉണ്ട്. അമ്മയുടെ അമ്മ സിപ്‌സിയുടെ (55) സംരക്ഷണത്തിലായിരുന്നു കുട്ടികളുണ്ടായിരുന്നത്.
case registered against Sipsy, the child's grandmother, in the incident drowning a one-and-a-half-year-old girl in a bucket of water.
Adjust Story Font
16