Quantcast

മേയര്‍ ആര്യയുടെ പോസ്റ്റിൽ വലിയ പിഴവുണ്ടായിരുന്നു: സി.പി.എം കൗൺസിലർ ഗായത്രി ബാബു

''ഓഫീസിലെ ആരെങ്കിലും ആയിരിക്കും ആദ്യത്തെ ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. അതിലെ വ്യക്തതക്കുറവ് നികത്താനാണ് മേയർ സ്വന്തമായി വിശദീകരണ പോസ്റ്റിട്ടത്. തീരുമാനം തിരുത്തിയിട്ടില്ല. പോസ്റ്റ് വിശദീകരിക്കുക മാത്രമാണ് പിന്നീട് ചെയ്തത്.''

MediaOne Logo

Web Desk

  • Updated:

    2022-08-01 17:05:22.0

Published:

1 Aug 2022 5:02 PM GMT

മേയര്‍ ആര്യയുടെ പോസ്റ്റിൽ വലിയ പിഴവുണ്ടായിരുന്നു: സി.പി.എം കൗൺസിലർ ഗായത്രി ബാബു
X

തിരുവനന്തപുരം: ജാതി തിരിച്ചുള്ള സ്‌പോർട്‌സ് ടീം രൂപീകരിക്കാനുള്ള തീരുമാനത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ പിഴവുണ്ടായിരുന്നുവെന്ന് കൗൺസിലറും എസ്.എഫ്.ഐ മുന്‍ നേതാവുമായ ഗായത്രി ബാബു. ആദ്യത്തെ പോസ്റ്റിലെ വ്യക്തതക്കുറവ് പരിഹരിച്ചാണ് രണ്ടാമത് വിശദീകരണക്കുറിപ്പ് ഇട്ടതെന്നും തീരുമാനം മാറ്റിയിട്ടില്ലെന്നും ഗായത്രി പറഞ്ഞു. മീഡിയവൺ 'ഫസ്റ്റ് ഡിബേറ്റി'ലായിരുന്നു ഗായത്രിയുടെ പ്രതികരണം.

കളരി എന്ന പേരുള്ള പദ്ധതിയിലൂടെ കാലങ്ങളായി കായികതാൽപര്യമുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ചുവരുന്നുണ്ട്. എന്നാൽ, കേരളത്തിൽ ആരും ചെയ്യാത്ത ഒരു പദ്ധതി തിരുവനന്തപുരം നഗരസഭ ആരംഭിക്കുകയായിരുന്നു. പരിശീലനം നൽകി കുട്ടികളെ തിരഞ്ഞെടുത്ത് ഒരു ടീമിനെ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. എസ്.സി, എസ്.ടി എന്ന വേർതിരിവിൽ ടീമുണ്ടാക്കുന്നില്ല. അവരെക്കൂടി ഉൾപ്പെടുത്തണമെന്ന വാശിയുള്ളതുകൊണ്ടു കൂടിയാണ് അങ്ങനെ ചെയ്യുന്നത്. എസ്.സി, എസ്.ടി ഫണ്ട് കൂടി ഇതിനുണ്ട്. അതുകൂടി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്-ഗായത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള കുട്ടികളെ ചേർത്ത് ഒരു ടീമുണ്ടാക്കുമ്പോൾ അതിൽ എസ്.സി, എസ്.ടി വിഭാഗക്കാരുടെ എണ്ണം കുറയരുതെന്ന എന്ന വാശിപ്പുറത്തുകൂടിയാണ് ആ വിഭാഗത്തിനുള്ള ഫണ്ട് കൂടി വിനിയോഗിച്ച് ടീം രൂപീകരിക്കുന്നത്. ഒരു കാരണവശാലും പിന്നാക്ക വിഭാഗക്കാരായ കുട്ടികൾ സ്‌പോർട്‌സിൽ പിന്നിലായിപ്പോകരുതെന്ന തീരുമാനത്തിലാണിത്. ഓഫീസിലെ ആരെങ്കിലും ആയിരിക്കും ആദ്യത്തെ ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. അതിലെ വ്യക്തതക്കുറവ് നികത്താനാണ് മേയർ സ്വന്തമായി വിശദീകരണ പോസ്റ്റിട്ടത്. തീരുമാനം തിരുത്തിയിട്ടില്ല. പോസ്റ്റ് വിശദീകരിക്കുക മാത്രമാണ് പിന്നീട് ചെയ്തതെന്നും ഗായത്രി കൂട്ടിച്ചേർത്തു.

Summary: ''There was a big mistake in Mayor Arya Rajendran's Facebook post on cast based sports team'', Says CPM councilor Gayatri Babu

TAGS :

Next Story