ജാതി വിവേചനമെന്ന് പരാതി: ദലിത് കുടുബങ്ങളെ എംഎല്‍എ പ്രമോദ് നാരായണന്‍ സന്ദര്‍ശിച്ചു
സമീപവാസികളില്‍ നിന്നും ജാതി വിവേചനവും ഭീഷണിയും നേരിട്ട കുടുംബങ്ങളെ കുറിച്ചുള്ള വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
പത്തനംതിട്ട റാന്നിയില്‍ ജാതി വിവേചനം നേരിട്ടതായി പരാതി നല്‍കിയ ദളിത് കുടുംബങ്ങളെ എംഎല്‍എ പ്രമോദ് നാരായണന്‍ സന്ദര്‍ശിച്ചു. കുടുംബങ്ങളുടെ പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരുതരത്തിലുള്ള ജാതി വിവേചനവും അനുവദിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. സമീപവാസികളില്‍ നിന്നും ജാതി വിവേചനവും ഭീഷണിയും നേരിട്ട കുടുംബങ്ങളെ കുറിച്ചുള്ള വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
ഇഷ്ടദാനം ലഭിച്ച ഭൂമിയില്‍ വീട് വെയ്ക്കാന്‍ ശ്രമിച്ച ദലിത് കുടുംബങ്ങള്‍ക്ക് ജാതിവിവേചനം നേരിട്ടതായുള്ള പരാതിയെ തുടര്‍ന്നാണ് പ്രമോദ് നാരായാണന്‍ സ്ഥലം സന്ദര്‍ശിച്ചത്. തര്‍ക്കഭൂമി നിലനില്‍ക്കുന്ന മന്ദമരുതി വലിയകാവിലെത്തിയ എംഎല്‍എ പരാതിക്കാരുമായും എതിര്‍ വിഭാഗവുമായും ചര്‍ച്ച നടത്തി. പരാതികള്‍ക്ക് അടിസ്ഥാനം വസ്തുവിനോട് ചേര്‍ന്ന വഴി തര്‍ക്കമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജാതീയമായ വേര്‍തിരിവുകള്‍ അനുവദിക്കില്ലെന്നും എംഎല്‍എ പറഞ്ഞു.
പരിസരവാസികളില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നുവെന്ന ദലിത് കുടുംബങ്ങളുടെ പരാതി ബന്ധപ്പെട്ട വകുപ്പുകളോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
മന്ദമരുതി സ്വദേശിയായ വി ടി വര്‍ഗീസ് ഭൂമി കൈമാറിയതിന് പിന്നാലെ എട്ട് ദലിത് കുടുംബങ്ങള്‍ക്ക് വിവേചനം നേരിട്ടതായുള്ള പരാതി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ കേസെടുത്ത എസ്.സി - എസ്.ടി കമ്മീഷന്‍ ഇന്ന് റാന്നിയിലെത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അസൌകര്യങ്ങളെ തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് സന്ദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്.
Adjust Story Font
16