Quantcast

'കാസ്റ്റിങ് സ്‌പെയ്‌സ്' ഡോക്യുമെന്ററി റിലീസ് ചെയ്തു

ജാതി ബോധം കീഴാള ശരീരങ്ങളെ അകറ്റി നിർത്തുന്നതിന്റെ കാരണങ്ങളെയും അതിൽ നിന്നുള്ള വിമോചനത്തെയും കുറിച്ച് പറയുന്നതാണ് ഡോക്യുമെന്ററി

MediaOne Logo

Web Desk

  • Updated:

    2022-07-04 14:43:13.0

Published:

4 July 2022 2:36 PM GMT

കാസ്റ്റിങ് സ്‌പെയ്‌സ് ഡോക്യുമെന്ററി റിലീസ് ചെയ്തു
X

കോഴിക്കോട്: ജാതി മനുഷ്യരെയും ഇടങ്ങളെയും എങ്ങനെയല്ലാമാണ് ക്രമീകരിക്കുന്നതും വേർതിരിക്കുന്നതുമെന്നും പറയുന്ന ഡോക്യുമെന്ററി 'കാസ്റ്റിങ്ങ് സ്‌പെയ്‌സ്' പുറത്തിറങ്ങി. കോഴിക്കോട് വിദ്യാർഥി ഭവനം ഹാളിൽ വെച്ച് നടന്ന റിലീസിംഗ് പ്രോഗ്രാമിൽ ആദി തമിഴർ വിടുതലൈ കച്ചി പ്രസിഡന്റ് ജി ജക്കൈയ്യൻ, ദലിത് എഴുത്തുകാരി സതി അങ്കമാലി, ചിന്തകനും എഴുത്തുകാരനുമായ ഡോ. സാദിഖ് പി.കെ, റഈസ് മുഹമ്മദ്, അഡ്വ. ഹാഷിർ കെ മുഹമ്മദ്, എസ്.ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സ്വലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്ത് ഫാഷിസം അരങ്ങുവാഴുമ്പോൾ അപരവൽകരിക്കപ്പെട്ട ജനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ജക്കൈയ്യൻ പറഞ്ഞു.

ചക്ലിയ സമുദായത്തിൽ നിന്നും വളർന്ന് വന്ന് ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗവേഷണം പൂർത്തിയാക്കിയ ഡോ. റഈസ് മുഹമ്മദിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ സംവിധാനം നിർവഹിച്ചത് ബാസിൽ ഇസ്ലാമും തൗഫീഖും ചേർന്നാണ്. കാമ്പസ് അലൈവ് വെബ് മാഗസിനാണ് നിർമാണം. ജാതി ബോധം കീഴാള ശരീരങ്ങളെ അകറ്റി നിർത്തുന്നതിന്റെ കാരണങ്ങളെയും അതിൽ നിന്നുള്ള വിമോചനത്തെയും കുറിച്ച് പറയുന്ന ഡോക്യുമെന്ററി യൂടൂബിൽ ലഭ്യമാണ്.

TAGS :

Next Story