ചേർത്തലയിലെ വീട്ടമ്മയുടെ മരണം; തലക്കേറ്റ ക്ഷതം മരണകാരണം, തലയോട്ടിയിൽ പൊട്ടൽ
മകളുടെ നിർണായക മൊഴിയെ തുടർന്ന് ഇന്നലെയാണ് സജിയുടെ മൃതദേഹം പുറത്തെടുത്തത്

ആലപ്പുഴ: ചേർത്തലയിൽ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ കല്ലറയിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണം. തലയോട്ടിയിൽ പൊട്ടലും കണ്ടെത്തി. മൃതദേഹം സംസ്കരിച്ചിരുന്ന ചേർത്തലമുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇന്ന് തന്നെ വീണ്ടും കല്ലറയിൽ മൃതദേഹം സംസ്കരിക്കും.
യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് സോണിക്കെതിരെ കേസെടുത്തത്.
അമ്മയെ അച്ഛൻ കൊലപ്പെടുത്തിയതാണെന്ന മകളുടെ നിർണായക മൊഴിയെ തുടർന്ന് ഇന്നലെയാണ് സജിയുടെ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും കസ്റ്റഡിയിലുള്ള ഭർത്താവ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. ഒരു മാസത്തോളം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സജി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
Adjust Story Font
16