Quantcast

സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം

എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2024-09-10 07:46:51.0

Published:

10 Sep 2024 3:14 AM GMT

jerry amaldev
X

കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 170000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പണം നഷ്ടമായില്ല.

ജെറ്റ് എയർവെയ്സിൻ്റെ പേരിൽ ഒരു തട്ടിപ്പ് നടന്നുവെന്നും അതിൽ രണ്ടരക്കോടി രൂപ ജെറി അമൽദേവിന്‍റെ അക്കൗണ്ടിലേക്ക് എത്തിയെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. സിബിഐ കേസെടുത്തിട്ടുണ്ട് . ജെറി അമൽ ദേവ് വെർച്വൽ അറസ്റ്റിലാണ്. 170000 രൂപ ഉടൻ കൈമാറണമെന്നും സംഘം ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകളും അയച്ചു കൊടുത്തു. പണം ആവശ്യപ്പെട്ട വിവരം ആരോടും വെളിപ്പെടുത്തരുതെന്നും സംഘം പറഞ്ഞു. പണം അയച്ചുകൊടുക്കുന്നതിന് ജെറി അമൽ ദേവ് കൊടുത്ത അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ബാങ്ക് ജീവനക്കാർക്ക് തട്ടിപ്പാണെന്ന് സംശയം തോന്നി. ബാങ്ക് മാനേജർ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസെത്തി ജെറി അമൽ ദേവിനെ തട്ടിപ്പ് വിവരം ബോധ്യപ്പെടുത്തി. ഇതിനെത്തുടർന്ന് ജെറി അമൽ ദേവ് പൊലീസിന് പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ അധിപൻ ഗീവർഗീസ് കുറിലോസിൽ നിന്ന് 15 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തിരുന്നു.



TAGS :

Next Story