ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; എസ്. വിജയനെ സി.ബി.ഐ ചോദ്യം ചെയ്തു
പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയെടുത്തതിനു പിന്നാലെയായിരുന്നു വിജയന്റെ ചോദ്യം ചെയ്യൽ.
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ഒന്നാം പ്രതി എസ്. വിജയനെ സി.ബി.ഐ ചോദ്യം ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യൽ കഴിഞ്ഞ് വിട്ടയക്കുകയായിരുന്നു. പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയെടുത്തതിനു പിന്നാലെയായിരുന്നു വിജയന്റെ ചോദ്യം ചെയ്യൽ.
സി.ബി.ഐ ഡി.ഐ.ജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലാണ് നമ്പി നാരായണന്‍റെ മൊഴിയെടുത്തത്. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്ന് സി.ബി.ഐ നമ്പി നാരായണനെ അറിയിച്ചു. പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്ന സൂചനകൾക്കിടെ നമ്പി നാരായണന്‍റെ മൊഴി കേസിൽ നിർണായകമാകും.
ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പൊലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കേസ്. ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന സിബി മാത്യൂസ്, മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ എന്നിവരുൾപ്പെടെ 18പേരെ പ്രതിചേർത്ത് സി.ബി.ഐ നേരത്തെ എഫ്.ഐ.ആർ സമര്‍പ്പിച്ചിരുന്നു.
Adjust Story Font
16