Quantcast

'സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കും'; ഫർഹാസിന്റെ കുടുംബം

പൊലീസ് അന്വേഷണത്തെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഫർഹാസിന്റെ സഹോദരൻ റഫീഖ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-31 11:18:27.0

Published:

31 Aug 2023 11:15 AM GMT

സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കും; ഫർഹാസിന്റെ കുടുംബം
X

കാസർകോട്: സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് മരിച്ച ഫർഹാസിന്റെ കുടുംബം. പൊലീസ് അന്വേഷണത്തെ വിശ്വസിക്കാൻ കഴിയില്ല. കൂടുതൽ തെളിവുകൾ കൈയ്യിലുണ്ട്. ആരോപണ വിധേയർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സ്ഥലം മാറ്റം കൊണ്ട് കാര്യമില്ലെന്നും പൊലീസ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഫർഹാസിന്റെ സഹോദരൻ റഫീഖ് പറഞ്ഞു.

നേരത്തെ വ്യാപക പ്രതിഷേധത്തെ തുടർന്ന് എസ്.ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസഥരെ സ്ഥലം മാറ്റിയതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. മഞ്ചേശ്വരം എം.എൽ.എ എ.കെ അഷ്‌റഫും കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്നും ജില്ലാ പൊലീസ് മേധാവിയുമായി കൂടികാഴ്ച നടത്തിയപ്പോഴും ആരോപണ വിധേയരായ പൊലീസുകാരെ സ്ഥലമാറ്റുമെന്ന ഉറപ്പ് ജില്ലാ പൊലീസ് മേധാവി നൽകിയിരുന്നു. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്ക് സ്ഥലം മാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് പൊലീസുകാരെ സ്ഥലമായിട്ടില്ല എന്നതാണ്. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് ഇത്തരത്തിൽ നടപടിയെടുത്തത് പൊലീസിനകത്ത് വളരെയധികം അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റൽ റദ്ദാക്കിയിത്. ഈ വിഷയത്തിൽ ഒരു ഉത്തരവില്ലാത്തത് കൊണ്ട് തന്നെ അങ്ങനെ ഒരു സ്ഥലമാറ്റമലില്ല എന്നാണ് പൊലീസിൽ നിന്നുള്ള വിശദീകരണം. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് വരുന്ന മുറക്ക് കൂടുതൽ നടപടിയുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.

TAGS :

Next Story