ബാലഭാസ്കറിന്‍റെ അപകട മരണം സി.ബി.ഐ പുനരന്വേഷിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്
ബാലഭാസ്കറിന്‍റെ അച്ഛന്‍ കെ.സി ഉണ്ണി നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പറയുക
കൊച്ചി: സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ അപകട മരണം സി.ബി.ഐ പുനരന്വേഷിക്കണമെന്ന ഹരജിയില്‍ ഇന്ന് വിധി. ബാലഭാസ്കറിന്‍റെ അച്ഛന്‍ കെ.സി ഉണ്ണി നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പറയുക. ബാലഭാസ്കറിന്‍റേത് അപകട മരണമാണെന്ന സി.ബി.ഐ കണ്ടെത്തല്‍ ശരിയല്ലെന്നാണ് കുടുംബത്തിന്‍റെ വാദം. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.
2018 ഒക്ടോബര്‍ 2നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്നര മണിയോടെ തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Adjust Story Font
16