ഇരച്ചെത്തിയ വെള്ളവും മണ്ണും ; മുണ്ടക്കൈ ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുത്തി സി.സി.ടി.വി ദൃശ്യങ്ങൾ
ശക്തമായ മഴയുടെയും കടകളിലേക്ക് ശക്തിയോടെ വെള്ളം ഇരച്ചുകയറുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിന്റെ ഭീകരത വെളിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 30 ന് പുലർച്ചെയുണ്ടായ ശക്തമായ മഴയുടെയും കടകളിലേക്ക് ശക്തിയോടെ വെള്ളം ഇരച്ചുകയറുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കടയുടെ മുകളിലൂടെ മലവെള്ളം ആർത്തിരമ്പി വരുന്നതും സാധനങ്ങളടക്കം ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഉരുൾപൊട്ടലിൽ മുണ്ടക്കൈയും ചൂരൽമലയും പൂർണമായും ഇല്ലാതായിരുന്നു.
അതേസമയം,മുണ്ടക്കൈ ദുരന്തത്തിൽ ഇനിയും കണ്ടെത്താൻ ഉള്ളത് 119 പേരെന്ന് പുതിയ കണക്ക്. കണ്ടെത്താനുള്ളവരുടെ കരട് പട്ടിക പുതുക്കി. മരിച്ചവരുടെ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതോടെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്.
വയനാട്ടിൽ ആദ്യ ഘട്ട തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്. ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും തിരച്ചിൽ നടത്തും. ചാലിയാർ കേന്ദ്രീകരിച്ച് ഇന്നും തിരച്ചിൽ നടത്തും. ദുരന്തബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങളും ചൂരൽമലയിൽ അവശേഷിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ശുചീകരണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ക്യാമ്പുകളിൽ ഉള്ളവർ താൽക്കാലിക വീടുകളിലേക്ക് മാറിത്തുടങ്ങി.
Adjust Story Font
16