Quantcast

കോഴിക്കോട് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ മീഡിയവണിന്

നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്

MediaOne Logo

Web Desk

  • Published:

    22 Oct 2021 1:25 AM GMT

കോഴിക്കോട് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ മീഡിയവണിന്
X

കോഴിക്കോട് നഗരത്തില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് . നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍വെച്ച് ബംഗാള്‍ സ്വദേശിയായ റംസാന്‍ അലിയെ അക്രമിച്ചു സ്വര്‍ണം കവരുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവരുടെ മുഖമോ ബൈക്കുകളുടെ നമ്പറോ വ്യക്തമല്ല. കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് റംസാന്‍ അലിയില്‍ നിന്നും കവര്‍ന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പരിസരത്തെ നൂറിലധികം സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികള്‍ വൈകാതെ പിടിയിലാകുമെന്ന് കമ്മീഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് ഈ മോഷണത്തിനു പിന്നിലും. സ്വര്‍ണവുമായി റംസാന്‍ അലി ഈ വഴിക്കു പോകുന്ന വിവരം ആരെങ്കിലും ചോര്‍ത്തി നല്‍കിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



TAGS :

Next Story