Quantcast

നിയന്ത്രണം വിട്ട കാര്‍ മീന്‍കടയിലേക്ക് പാഞ്ഞു കയറിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2022-04-29 09:29:21.0

Published:

29 April 2022 9:12 AM GMT

നിയന്ത്രണം വിട്ട കാര്‍ മീന്‍കടയിലേക്ക് പാഞ്ഞു കയറിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
X

കോട്ടയം: ചിങ്ങവനത്ത് അതിഥി തൊഴിലാളിയുടെ മരണത്തിനടയാക്കിയ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിലെത്തിയ കാർ മീൻ കടയിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച ഗോമതിക്കവലയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാര്‍ ചിങ്ങവനത്തെ മീന്‍കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. വയനാട് സ്വദേശിയാണ് കാര്‍ ഓടിച്ചത്. കടയിലെ ജീവനക്കാരനായ അസം സ്വദേശി അനിൽ ഹേമന്ദാണ് മരിച്ചത്. കടയിലുണ്ടായിരുന്ന ജീവനക്കാരായ ശശിധരൻ, ലാലു എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. കടയ്ക്കുമുന്നിൽ പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയും, ബൈക്കും അപകടത്തിൽ തകർന്നിരുന്നു.

TAGS :

Next Story