'കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾക്ക് പിഴ': സിഡിഎസ് ചെയർപേഴ്‌സന്റെ ഓഡിയോ പുറത്ത്
250 രൂപ വീതം യൂണിറ്റുകളിൽ നിന്ന് ഈടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബ ശ്രീ പ്രവർത്തകർക്ക് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം കാട്ടായിക്കോണം സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു ശശി ആണ് ഭീഷണി മുഴക്കിയത്. 250 രൂപ വീതം യൂണിറ്റുകളിൽ നിന്ന് ഈടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സിന്ധു ഭീഷണി സന്ദേശമിട്ടത്. ഓഡിയോ വൈറലായതോടെ ഇവരിത് നീക്കം ചെയ്തുവെന്നാണ് വിവരം. ഓരോ യൂണിറ്റിൽ നിന്നും ഒരാളെങ്കിലും പങ്കെടുക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ പിഴയെന്നുമാണ് ഓഡിയോയിൽ സിന്ധു പറയുന്നത്. 250 രൂപ കൊടുത്തതിന് ശേഷമേ ഓഡിറ്റ് അടക്കം നടത്താൻ പറ്റൂ എന്നും ഇത് തന്റെ തീരുമാനമല്ല എന്നും സിന്ധു കൂട്ടിച്ചേർക്കുന്നുണ്ട്.
ഏഴ് പതിറ്റാണ്ട് കാലം കേരളം കൈവരിച്ച നേട്ടങ്ങളും, സ്വീകരിച്ച പുരോഗമന നയങ്ങളും കഴ്ചപാടുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. സമീപകാലത്ത് ഒന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രൗഢോജ്ജ്വല വേദിയായിരിന്നു സെൻട്രൽ സറ്റേഡിയത്തിൽ. നടൻ കമലഹാസൻ മുഖ്യാതിഥിയായി.
കേരളത്തെ ലേകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ വ്യവസായികളായ എം.എ യൂസഫ് അലിയും രവി പിള്ളയും ഉദ്ഘാടനത്തിന് എത്തി.. സാഹിത്യ രംഗത്ത് ടി പത്മനാഭനും.. യു എ ഇ ക്യൂബ, നേർവെ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും കേരളിയത്തിൻറെ ഭാഗമായി.സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കേരളീയത്തിന്റെ ആദ്യ പതിപ്പിന് തുടക്കമായി. നവംബർ ഏഴ് വരെ 42 വേദികളിലാണ് കേരളീയം നടക്കുന്നത്.
Adjust Story Font
16