സ്കൂളിലെത്തിയില്ലെങ്കില്‍ ലോണുമില്ല, ആനുകൂല്യങ്ങളുമില്ല; കുടുംബശ്രീ അംഗങ്ങള്‍ക്ക് സിഡിഎസിന്‍റെ ഭീഷണി
പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അതിന്‍റെതായ ഭീഷണി നേരിടേണ്ടിവരുമെന്ന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം
തിരികെ സ്കൂളില്‍
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കുടുംബശ്രീയുടെ 'തിരികെ സ്‌കൂളില്‍' പരിപാടിയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് സിഡിഎസിന്‍റെ ഭീഷണി. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അതിന്‍റെതായ ഭീഷണി നേരിടേണ്ടിവരുമെന്ന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം.
ക്ലാസില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വരുമ്പോള്‍ പരിഗണിക്കില്ലെന്ന് സന്ദേശത്തില്‍ ക്ലാസില്‍ വരാത്ത ആളുകളെ നോട്ട് ചെയ്ത് വെക്കുമെന്നും ബാങ്കില്‍ ലോണിന് വരുമ്പോള്‍ ഒപ്പിട്ട് തരില്ലെന്നുമാണ് ഭീഷണി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭീഷണിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിക്കായി സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ സിഡിഎസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാകും അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. അവധിദിനത്തിലാണ് ക്ലാസുകളാണ്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം.
Adjust Story Font
16