Quantcast

ഉച്ചഭക്ഷണസമയത്ത് ക്ലാസ് മുറിയിലെ സീലിങ് പൊളിഞ്ഞുവീണു; അപകടം ഒഴിഞ്ഞത് തലനാരിഴക്ക്

പതിനഞ്ച് കുട്ടികളും രണ്ട് അധ്യാപകരും ക്ലാസിലുണ്ടായിരുന്ന സമയത്താണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-01-24 02:10:53.0

Published:

24 Jan 2023 1:44 AM GMT

ഉച്ചഭക്ഷണസമയത്ത് ക്ലാസ് മുറിയിലെ സീലിങ് പൊളിഞ്ഞുവീണു; അപകടം ഒഴിഞ്ഞത് തലനാരിഴക്ക്
X

കൊല്ലം: തേവള്ളി ബോയ്‌സ് ഹൈസ്‌ക്കൂളിൽ ക്ലാസ് മുറിയുടെ സീലിങ് പൊളിഞ്ഞുവീണു. ഉച്ചഭക്ഷണസമയത്താണ് സീലിങ് തകർന്നത്. നിരവധി തവണ പരാതി നൽകിയിട്ടും കെട്ടിടത്തിലെ അറ്റകുറ്റപണികൾ നടത്താൻ കോർപറേഷൻ തയ്യാറായില്ലെന്നാണ് അധ്യാപകരുടെ ആരോപണം. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ഏഴാം ക്ലാസിലെ പിവിസി സീലിങ് ഷീറ്റ് തകർന്ന് വീണത്.

പതിനഞ്ച് കുട്ടികളും രണ്ട് അധ്യാപകരും ക്ലാസിലുണ്ടായിരുന്നു. കട്ടികുറഞ്ഞ ഷീറ്റായതിനാൽ കുട്ടികൾക്കോ അധ്യാപകർക്കോ പരിക്കേറ്റില്ല. ഒരു വശത്തുള്ള ഷീറ്റുകൾ പൂർണമായി നിലംപൊത്തി. അറ്റകുറ്റപണികൾക്കായി നിരവധി തവണ കോർപറേഷനിൽ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് അധ്യാപകർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് പത്താം ക്ലാസിലെ സീലിങും ഇത്തരത്തിൽ തകർന്ന് വീണിരുന്നു. ഇത് പുതുക്കിപണിയാനും ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള സർക്കാർ സ്‌കൂളുകളിൽ ഒന്നാണ് തേവള്ളി ബോയ്‌സ് ഹൈസ്‌ക്കൂൾ.


TAGS :

Next Story