തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം: ഹൈക്കോടതി
തൃക്കാക്കര നഗരസഭയ്ക്കാണ് ഹൈക്കോടതിയുടെ നിർദേശം. നഗരസഭയിൽ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. തൃക്കാക്കര നഗരസഭയ്ക്കാണ് കോടതി നിർദേശം. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായുള്ള പരാതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു.
എകെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ബെഞ്ചാണ് തെരുവുനായ്ക്കളുടെ വിഷയത്തിൽ സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുന്നത്. നായ്ക്കളെ അപകടകാരികളാക്കുന്നത് സാഹചര്യങ്ങളാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നായ്ക്കൾ ജനിക്കുന്നതുതന്നെ അപകടകാരികളായാണെന്ന ചിന്ത മിഥ്യാധാരണയാണെന്നും കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
Adjust Story Font
16