Quantcast

കേന്ദ്ര ബജറ്റ്; 'കേരളത്തെ പരി​ഗണിക്കണമെന്ന് നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല'- കെ. രാധാകൃഷ്ണൻ എം.പി

വിഷയത്തിൽ ഇൻഡ്യാ സഖ്യം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    24 July 2024 9:07 AM GMT

Central Budget; Despite submission of petitions to consider Kerala, no action was taken - K. Radhakrishnan M.P, latest news കേന്ദ്ര ബജറ്റ്; കേരളത്തെ പരി​ഗണിക്കണമെന്ന് നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല- കെ. രാധാകൃഷ്ണൻ എം.പി
X

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിനെ പാടെ അവഗണിച്ചെന്ന് കെ. രാധാകൃഷ്ണൻ എംപി. രാജ്യത്തെ മൊത്തം ജനങ്ങൾക്ക് വേണ്ടിയായിരുന്നു ബജറ്റ് അവതരിപ്പിക്കേണ്ടതെന്ന് വിമർശിച്ച അദ്ദേഹം കേന്ദ്ര സർക്കാറിന്റേത് സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ള ബജറ്റാണിതെന്നും പറഞ്ഞു. കേരളത്തെ പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചതണ്, എന്നിട്ടും യാതൊരു പരിഗണനയും കാണിച്ചില്ല, വിഷയത്തിൽ ഇൻഡ്യാ സഖ്യം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കും- രാധാകൃഷ്ണൻ പറഞ്ഞു.

നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇൻഡ്യാ സഖ്യ യോഗത്തിൽ നിർദേശം വന്നിട്ടുണ്ടെന്നും സംസ്ഥാനത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട‌ന്നും ഉടൻ തീരുമാനം അറിയിക്കുമെന്നും രാധാകൃഷ്ണൻ എം.പി പറഞ്ഞു. അതേസമയം യു.ഡി.എഫ് എംപിമാർ ബജറ്റിനിടെ നിശബ്ദത പാലിച്ചെന്ന ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും അവർ പ്രതികരിക്കാതിരുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story