കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം ഇന്ന് ജില്ലകൾ സന്ദർശിക്കും
തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തും
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് മുതൽ വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം ഇന്നലെ സംസ്ഥാനത്ത് അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകി.
രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ പകുതിയിലേറെയും കേരളത്തിലാണ്. നാല് ദിവസമായി ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. ഈ സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്തൽ ചെയ്യുന്നത് കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് സിങിന്‍റെയും ഡോ.പി രവീന്ദ്രന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത് . ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് സന്ദർശനം. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും.10 ജില്ലകളിൽ സന്ദർശനം നടത്താനാണ് തിരുമാനം.
തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് ഇന്നലെ റെക്കോർഡ് വാക്സിനേഷൻ നടന്നു. ഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തിരുവനന്തപുരത്ത് ഒരു ലക്ഷത്തിലധികം പേർക്കാണ് ഇന്നലെ കുത്തിവെപ്പെടുത്തത്. 1,753 കേന്ദ്രങ്ങളിലായിരുന്നു വാക്സിനേഷൻ. 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചിട്ടുണ്ട്.
Adjust Story Font
16