കേരളത്തിൽ പ്രളയസാധ്യത കുറവെന്ന് കേന്ദ്ര ജലകമ്മീഷൻ; അണക്കെട്ട് തുറന്നു വിടുന്നത് ഗുണകരമാകും
അച്ചൻകോവിൽ ഒഴികെയുള്ള നദികളിൽ ജലനിരപ്പ് കുറയുന്നതായി ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മൊനേഷ് മീഡിയവണിനോട് പറഞ്ഞു
കേരളത്തിൽ പ്രളയസാധ്യത കുറവെന്ന് കേന്ദ്ര ജലകമ്മീഷൻ. അണക്കെട്ട് തുറന്നു വിടുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. നദികളിലെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മൊനേഷ് മീഡിയവണിനോട് പറഞ്ഞു .
കേരളത്തിലെ നദികളെ നിരീക്ഷിച്ചു ഡൽഹിയിൽ കൺട്രോൾ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അണക്കെട്ടുകളുടെ കരാർ പുന:പരിശോധിക്കാൻ സംസ്ഥാനം ആവശ്യപ്പെടണമെന്ന് കേന്ദ്ര ജലകമ്മീഷൻ വ്യക്തമാക്കി.
അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയർന്നുതന്നെ നില്‍ക്കുകയാണ്. അച്ചൻകോവിൽ ഒഴികെയുള്ള നദികളിൽ ജലനിരപ്പ് കുറയുന്നതായി ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16