Quantcast

'സുതാര്യമായാണ് പരസ്യം നൽകിയത്'; കോട്ടയം ട്രാവൻകൂർ സിമൻറ്‌സിന്റെ ഭൂമി വിൽക്കാൻ പരസ്യം നൽകിയതിൽ വിശദീകരണവുമായി ചെയർമാൻ

വാഴക്കാലയിലെ 2.79 ഏക്കർ ഭൂമി ലേലത്തിൽ വിൽക്കുന്നതിന് ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ പരസ്യം നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    18 Jan 2024 2:45 AM GMT

Travancore Cements in Kottayam, landsale ,latest malayalam news,കോട്ടയം ട്രാവൻകൂർ സിമൻറ്‌സ്,
X

കോട്ടയം: ട്രാവൻകൂർ സിമൻറ്സിന്റെ കാക്കനാട് ഭൂമി വിൽക്കാൻ പരസ്യം നൽകിയതിൽ വിശദീകരണവുമായി ചെയർമാൻ. സുതാര്യമായാണ് വിദേശ മാധ്യമങ്ങൾ അടക്കം പരസ്യം നൽകിയതെന്ന് ചെയർമാൻ ബാബു ജോസഫ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും നടപടിയെ സ്വാഗതം ചെയ്യുന്നു.

ട്രാവൻകൂർ സിമൻ്റ് സിൻ്റെ ഉടമസ്ഥതയിലുള്ള കാക്കനാട് വാഴക്കാലയിലെ 2.79 ഏക്കർ ഭൂമി ലേലത്തിൽ വിൽക്കുന്നതിന് ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ പരസ്യം നൽകിയിരുന്നു. ആഗോള ടെൻഡർ ഭാഗമായിരുന്നു നടപടി. എന്നാൽ ഇതിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചെയർമാൻ ബാബു ജോസഫ് വാർത്താക്കുറുപ്പിലൂടെ വിശദീകരണം നൽകിയത്. ക്യാബിനറ്റ് തീരുമാനത്തിന് അടിസ്ഥാനത്തിലാണ് ഭൂമി വിൽക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും നിലവിലെ ജീവനക്കാരുടെ ശമ്പളം പരിഹരിക്കേണ്ടതിന് ഭൂമി വിൽക്കേണ്ടതുണ്ട്.

വിരമിച്ച ജീവനക്കാരുടെ ഹരജിയിൽ ഭൂമി വിൽക്കാൻ ഹൈക്കോടതിയും നിർദേശം നൽകി . ആദ്യം പരസ്യം നൽകിയെങ്കിലും ഭൂമി വാങ്ങാൻ ആരും സമീപിക്കാത്തതിനാലാണ് വീണ്ടും പരസ്യം നൽകിയതെന്നും ചെയർമാൻ വിശദീകരിക്കുന്നു. തൊഴിലാളി സംഘടനകളുടെ സർവകക്ഷി യോഗം ഭൂമി വിൽക്കുന്നതിന് എതിർപ്പിൽ നിന്ന് വ്യക്തമാക്കിയിരുന്നു.

തീരുമാനത്തെ അനുകൂലിക്കാനുള്ള കാരണമായി പ്രതിപക്ഷ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്ന കാര്യം ഇതാണ്. ഭൂമി വിൽപ്പന പരമാവധി വേഗത്തിൽ നടന്നാൽ മാത്രമേ ഗുണകരമാകും. അടിസ്ഥാന വില 22 കോടിയാണെങ്കിലും 40 കോടി എങ്കിലും ലേലത്തിലൂടെ ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കുടിശ്ശിക തീർത്ത ബാക്കി തുക പ്രവർത്തനം മൂലധനമാക്കാനാണ് ലക്ഷ്യം.


TAGS :

Next Story