Quantcast

സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ സനീഷ് കുമാര്‍ എം.എല്‍.എ കുഴഞ്ഞുവീണു

ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    15 March 2023 6:24 AM

Published:

15 March 2023 5:43 AM

Chalakudy MLA Saneesh Kumar fell unconscious
X

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ കുഴഞ്ഞുവീണു. എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. നിയമസഭയിൽ അസാധാരണ പ്രതിഷേധമാണ് നടക്കുന്നത്. വാച്ച് ആന്‍റ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉമാ തോമസാണ് നോട്ടീസ് നല്‍കിയത്. നോട്ടീസിന് അനുമതി നല്‍കിയില്ല. ഭരണസിരാകേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.




TAGS :

Next Story