കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട്
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും സമാനമായ രീതിയിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ചൊവ്വാഴ്ച്ച വരെ മത്സ്യബന്ധനത്തിനു വിലക്ക്. ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.
ജൂൺ 13: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജൂൺ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Next Story
Adjust Story Font
16