സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരള ലക്ഷ്യദ്വീപ് തീരങ്ങളിൽ നിന്നുള്ള മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോമറിൻ മേഖലയ്ക്ക് മുകളിലായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതചുഴി 24 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും.
തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവയുടെ സ്വാധീന ഫലമായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ഉയർന്ന തിരമാലയും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള ലക്ഷ്യദ്വീപ് തീരങ്ങളിൽ നിന്നുള്ള മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16