അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴയ്ക്ക് സാധ്യത; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം
തിരുവനന്തപുരം: സംസ്ഥാനം ചൂട് കൊണ്ട് പൊറുതി മുട്ടുമ്പോള്‍ അടുത്ത 3 മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ഇടുക്കി, എറണാംകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഇന്ന് രാത്രി ചൂട് കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ പല ദിവസങ്ങളിലായി വടക്കന്‍ കേരളത്തിലൊഴികെ മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ഇതുവരെ വേനല്‍ മഴ ലഭിച്ചിട്ടില്ല. അതേസമയം എല്ലാ ജില്ലകളിലും വലിയ രീതിയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ വേനല്‍ ചൂട് ഫെബ്രുവരിയില്‍ തന്നെ ആരംഭിച്ചിു. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഉയര്‍ന്ന താപനിലാ വര്‍ധനവാണ് പലയിടത്തും രേഖപ്പെടുത്തുന്നത്
പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇതുകാരണം അപ്രവചനീയ കാലവസ്ഥയാണ് ഭൂമിയിലുണ്ടാവുക. അതേസമയം 1.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. ഇത് സാധാരണയേക്കാള്‍ 18.8 മില്ലിമീറ്റര്‍ താഴെയാണ്.
Adjust Story Font
16