Quantcast

വ്യപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    30 Aug 2024 1:12 PM GMT

Chance of widespread rain; Orange alert in 10 districts, latest news malayalam വ്യപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
X

തിരുവന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കു കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമർദ്ദം അടുത്ത ആറു മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാ​ഗമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്.

TAGS :

Next Story