Quantcast

പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ

സർക്കാറിനെതിരെയുള്ള ജന വിധിയെഴുത്താണ് പുതുപ്പള്ളിയിലെ തെരഞ്ഞടുപ്പെന്ന് ചാണ്ടി ഉമ്മൻ

MediaOne Logo

Web Desk

  • Updated:

    2023-08-08 14:44:09.0

Published:

8 Aug 2023 2:45 PM GMT

പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ
X

കോട്ടയം: പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ. വലിയ ചലഞ്ചാണ് ഇപ്പോൾ ഏൽപ്പിക്കപ്പെട്ടത്. ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം ഈ തെരഞ്ഞെടുപ്പിൽ നിയലിക്കും. അതോടൊപ്പം സർക്കാറിനെതിരെയുള്ള ജനവിധി കൂടിയാകും ഈ തെരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

'വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടി ഏൽപിച്ചിരിക്കുന്നത്. തീർച്ചയായിട്ടും എന്നെ കൊണ്ട് ചെയ്യാവുന്ന രീതിയിൽ ആ ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. എന്റെ പിതാവ് ഈ മണ്ഡലത്തിൽ 53 വർഷക്കാലത്തോളം ജനപ്രതിനിധിയായിരുന്നു. അതിനോട് ഉയർന്നു പ്രവർത്തിക്കുക എന്നത് വലിയൊരു ചലഞ്ചാണ്. അതുകൊണ്ട് പാർട്ടി വലിയൊരു ചലഞ്ചാണ് എന്നെ ഏൽപിച്ചിരിക്കുന്നത്.

സാധാരണക്കാരന്റെ ജീവതത്തിൽ മാറ്റമുണ്ടാക്കുന്നതാണ് വികസനം. അത്തരം വികസനം പ്രവർത്തനങ്ങൾ നടത്തുവാനും സാധാരണക്കാരന് കൈത്തങ്ങാകുവാനും പുതുപ്പള്ളിയിലെ എം.എൽ.എക്ക് സാധിച്ചിട്ടുണ്ട്. അതെല്ലാം കോൺഗ്രസിന് അനുകൂലമായി മാറും.

അപ്പ മരിച്ചതിന് ശേഷമുള്ള തെരഞ്ഞെടുപ്പായത് കൊണ്ട് ജനങ്ങൾക്ക് ആ വികാരമുണ്ട് അതെ സമയം ഒരു രാഷട്രീയ മത്സരം കൂടിയാണിത് കഴിഞ്ഞ ഏഴു വർഷമായിട്ടുള്ള ഇടതുപക്ഷ സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാറാണ്. ആ സർക്കാറിനെതിരെയുള്ള ഒരു വിധിയെഴുത് കൂടിയാണിത്. അപ്പ ജീവിച്ചത് മുഴുവൻ കോൺഗ്രസിന് വേണ്ടിയാണ്. ആ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി നിൽക്കുക എന്നത് എന്റെ കടമയാണ്, എന്റെ അപ്പ ആഗ്രഹിക്കുന്നതും അതായിരിക്കും' ചാണ്ടി ഉമ്മൻ പറഞ്ഞു.

TAGS :

Next Story