Quantcast

ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലാണ് പാർട്ടി നേതാക്കൾക്കൊപ്പം ചാണ്ടിയെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-09-10 12:12:33.0

Published:

10 Sep 2023 12:08 PM GMT

Chandy Oommen performs thulabharam, Chandy Oommen, thulabharam, Chenkal Maheswaram Shiva Temple
X

തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം നടത്തി നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. 50 കിലോ വീതമുള്ള രണ്ടു ചാക്ക് പഞ്ചസാര കൊണ്ടാണു തുലാഭാരം നടത്തിയത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ സന്ദർശനം. ഇന്നു രാവിലെ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചാണ്ടി ശിവപാർവതി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ ചടങ്ങുകൾക്കു നേതൃത്വം നൽകി.

ലോകത്ത് ഏറ്റവും പൊക്കംകൂടിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്കലിലേത്. ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അജിത്, ലാൽ രവി തുടങ്ങിയവർ ചാണ്ടിയെ അനുഗമിച്ചു.

വിജയത്തിൽ സമ്മതിദായകർക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ യാത്ര തുടരുകയാണ്. ഇന്നലെ മഴയിലും നഗ്നപാദനായാണ് വോട്ടര്‍മാര്‍ക്കു നന്ദിപറഞ്ഞുള്ള ചാണ്ടിയുടെ സഞ്ചാരം. വാകത്താനം മുതൽ അകലകുന്നം വരെ 35 കിലോമീറ്റർ ദൂരമായിരുന്നു ഇന്നലത്തെ യാത്ര.


പുതുപ്പള്ളിയിൽ പിതാവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നു നേരത്തെ ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞിരുന്നു. വികസനത്തിന്‍റെയും കരുതലിന്‍റെയും തുടർച്ചയാണ് ഉണ്ടാകുകയെന്ന് ചാണ്ടി പറഞ്ഞു. മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടി ശൈലി പിന്തുടരും. പിതാവിൻ്റെ സ്വപ്നസാക്ഷാത്കാരമാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയുടെ മനസ് പൂർണമായി തനിക്കൊപ്പമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭൂരിപക്ഷം എന്നത് സാങ്കേതികത്വം മാത്രമാണ്. വികസന തുടർച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതു യാഥാർത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. ബി.ജെ.പി വോട്ട് ലഭിച്ചോയെന്ന ചോദ്യത്തോട് സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


വികസന തുടർച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതൊരു വലിയ വെല്ലുവിളിയാണ്. അത് യാഥാർത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. നമുക്ക് ഒരുമിച്ചു നീങ്ങാമെന്നാണ് പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് വിഷമിച്ചിരുന്ന ഇടതുപക്ഷത്തെ സഹപ്രവർത്തകരോട് ആവശ്യപ്പെടാനുള്ളത്. പുതുപ്പള്ളിയുടെ വികസനസ്വപ്‌നങ്ങൾ നമുക്ക് ഒന്നിച്ചുനിന്ന് യാഥാർത്ഥ്യമാക്കാം. വികസനം പലതും മുന്നോട്ടു കൊണ്ടുപോകാനുണ്ട്. അതിന് ഇടതുപക്ഷത്തിന്റെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി പറഞ്ഞു.

Watch the story here

TAGS :

Next Story