സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; തദ്ദേശ സെക്രട്ടറിയെ പ്ലാനിങ്ങ് -എക്കണോമിക് അഫയേഴ്സിലേക്ക് മാറ്റി
മുഹമ്മദ് വൈ സഫറുള്ള തദ്ദേശ വകുപ്പ് പ്രത്യേക സെക്രട്ടറി
തിരുവന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനെ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സിലേക്ക് മാറ്റി. കൊച്ചി സബ് കലക്ടർ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. പ്ലാനിങ്ങ് ആന്റ് എക്കണോമിക് അഫയേഴ്സ് സെക്രട്ടറി പുനീത് കുമാറിനും മാറ്റം നല്കിയിട്ടുണ്ട്.പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യാ സുരേഷ് രജിസ്ട്രേഷൻ വകുപ്പ് ഐജി ആയാണ് നിയമിച്ചത്.മുഹമ്മദ് വൈ സഫറുള്ളയെ തദ്ദേശ വകുപ്പ് പ്രത്യേക സെക്രട്ടറിയായും നിയമിച്ചു.
Next Story
Adjust Story Font
16