വ്യവസായ വകുപ്പിൽ അഴിച്ചുപണി; പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം
യുണൈറ്റഡ് ഇലക്ട്രിക്കൽസ് എംഡിയായിരുന്ന വിനയകുമാറിനെയും മാറ്റി
തിരുവനന്തപുരം: വ്യവസായ വകുപ്പിലെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് എംഡിയായിരുന്ന വിനയ കുമാറിനെയും മാറ്റി. സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് വിനയകുമാർ. പണ്ടംപുനത്തിൽ അനീഷ് ബാബുവാണ് പുതിയ എംഡി.
കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ ലിമിറ്റഡിൻ്റെ തലപ്പത്തേക്ക് നജീം എംകെയെ നിയമിച്ചു. കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ്റെ തലപ്പത്ത് ആർ. ജയശങ്കറിനെയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസ് ലിമിറ്റഡിൻ്റെ എംഡിയായി ഡി. ശ്രീകുമാർ എന്നിവരെയാണ് നിയമിച്ചത്.
Next Story
Adjust Story Font
16