Quantcast

ഗസ്റ്റ് അധ്യാപക നിയമന തർക്കം; കേരള സിൻഡിക്കേറ്റ് യോഗത്തിൽ ബഹളം

ദീർഘനാളായി ഗസ്റ്റ് അധ്യാപക നിയമനത്തെ ചൊല്ലി വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ തർക്കം നടക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    23 Dec 2024 7:08 AM GMT

ഗസ്റ്റ് അധ്യാപക നിയമന തർക്കം; കേരള സിൻഡിക്കേറ്റ് യോഗത്തിൽ ബഹളം
X

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക നിയമനത്തെ ചൊല്ലി കേരള സിൻഡിക്കേറ്റ് യോഗത്തിൽ ബഹളം. അടുത്ത വർഷത്തേക്കുള്ള ബജറ്റ് അംഗീകരിക്കാൻ വിളിച്ച യോഗത്തിലാണ് ബഹളമുണ്ടായത്. സിൻഡിക്കേറ്റ് നൽകിയ പട്ടിക നടപ്പാക്കി നിയമനം ഉടൻ നടത്തണമെന്ന് സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് ബഹളമുണ്ടായത്. പട്ടിക ചട്ടവിരുദ്ധമെന്ന് കാട്ടി വിസി ഗവർണർക്ക് കത്ത് അയച്ചിരുന്നു.

ദീർഘനാളായി ഗസ്റ്റ് അധ്യാപക നിയമനത്തെ ചൊല്ലി വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ തർക്കം നടക്കുന്നുണ്ട്. കേരള സർവകലാശാലക്ക് കീഴിലുള്ള 12 ഗസ്റ്റ് അധ്യാപക തസ്തികകളെ ചൊല്ലിയാണ് തർക്കം. നേരത്തെ സിൻഡിക്കേറ്റ് അംഗമായ ഷിജു ഖാൻ അധ്യക്ഷനായ സമിതി ഒരു 12 അംഗ പട്ടിക തയ്യാറാക്കി വിസിക്ക് നൽകിയിരുന്നു. എന്നാൽ ഈ പട്ടിക ചട്ടവിരുദ്ധമാണെന്നും, താനോ തന്റെ നോമിനിയോ ഇല്ലാത്ത സമിതി തയ്യാറാക്കിയ പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്നും വിസി നിലപാട് സ്വീകരിച്ചിരുന്നു.

എന്നാൽ പട്ടിക നടപ്പാക്കി നിയമനം ഉടൻ നടത്തണമെന്ന് സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് യോഗത്തിൽ ബഹളം ഉണ്ടായത്.

TAGS :

Next Story