'സുരേഷ് ഗോപി ബോധപൂർവം ലൈംഗികാതിക്രമം നടത്തി'; മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
2023 ഒക്ടോബർ 27ന് കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
സുരേഷ് ഗോപി
കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോധപൂർവമായ ലൈംഗികാതിക്രമം നടത്തിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന്. ഐ.പി.സി 354, പൊലീസ് ആക്ടിലെ 119 എ വകുപ്പുകൾ ചുമത്തി ഫെബ്രുവരി 26നാണു കുറ്റപത്രം സമർപ്പിച്ചത്.
2023 ഒക്ടോബർ 27ന് കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ നവംബർ 15ന് സുരേഷ് ഗോപിയെ നവംബർ 15ന് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്ത ശേഷം പിന്നീട് വിടുകയായിരുന്നു.
Summary: Charge sheet filed against the actor and BJP leader Suresh Gopi in the case of insulting a journalist
Next Story
Adjust Story Font
16