ലൈംഗികാതിക്രമകേസിൽ നടൻ സിദ്ദീഖിനെതിരെ കുറ്റപത്രം
യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്

കൊച്ചി: ലൈംഗികാതിക്രമകേസിൽ നടൻ സിദ്ദീഖിനെതിരായ കുറ്റപത്രം തയ്യാറായി. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കും. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
സിദ്ദീഖിന് എതിരെ ഉയർന്ന പരാതികൾ ശരിവെക്കുന്ന കുറ്റപത്രമാണ് തയ്യറാക്കിയിരിക്കുന്നത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദനം ചെയ്താണ് യുവനടിയെ പീഡിപ്പിച്ചത് എന്നാണ് കുറ്റപത്രം. യുവതി ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. സുഖമായിരിക്കട്ടേ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായതിന് ശേഷം യുവതി എറണാകുളത്തെ ഡോക്ടറെ കണ്ടതിൻ്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട് . ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപ്തന്നെ പീഡന വിവരം യുവതി പലരോടും പറഞ്ഞിരുന്നു. ഇവരുടെ മൊഴികളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമയി ലഭിച്ചാൽ തിരുവനന്തപുരം സിജെഎം കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
Adjust Story Font
16