Quantcast

അനു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കൊലപാതകം, കവർച്ച ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തി

മുഖ്യപ്രതിയുടെ ഭാര്യയെ രണ്ടാം പ്രതിയാക്കിയാണ് കുറ്റപത്രം

MediaOne Logo

Web Desk

  • Published:

    6 Jun 2024 1:24 PM GMT

assault case ended with a fine of Rs 2,000
X

കോഴിക്കോട്: പേരാമ്പ്ര വാളൂർ അനു വധക്കേസിൽ പേരാമ്പ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി മുജീബ് റഹ്മാന്റെ ഭാര്യയെ രണ്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മുജീബ് റഹ്മാന് എതിരെ കൊലപാതകം, കവർച്ച ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മുജീബ് റഹ്മാന്റെ ഭാര്യയെ രണ്ടാം പ്രതിയാക്കിയത്.

2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ പ്രതി ലിഫ്റ്റ് നൽകാനെന്ന വ്യാ​​ജേന യുവതിയെ വാഹനത്തിൽ കയറ്റി. തുടർന്ന് സമീപത്തെ തോട്ടിൽ കൊണ്ടുപോയി മുക്കിക്കൊന്ന് ആഭരണങ്ങളടക്കം കവർച്ച നടത്തിയതാണ് കേസ്.

പ്രതിയുടെ പേരിൽ 52ലധികം ക്രിമിനൽ കേസുകളുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

TAGS :

Next Story