വസ്തുവിൽപ്പനയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ബസുടമയുടെ വീടിന് മുന്നിൽ കിടപ്പുരോഗിയുടെ സമരം
സമരം തുടങ്ങിയതോടെ വീട്ടിൽ നിന്ന് കടന്ന് കളയാൻ ശ്രമിച്ച സുബൈറിനെ നാട്ടുകാർ തടഞ്ഞു
കൊല്ലം: കടയ്ക്കലിൽ പണം തട്ടിയെടുത്തെന്ന പരാതിയിൽ സ്വകാര്യ ബസുടമയുടെ വീടിന് മുന്നിൽ കിടപ്പ് രോഗി സമരം തുടങ്ങി. അഞ്ചൽ സ്വദേശി സോജിത്താണ് വിളക്കുപറ സ്വദേശി സുബൈറിന്റെ വീടിന് മുന്നിൽ സമരം ആരംഭിച്ചത്. വസ്തു വില്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതി.
സോജിത്തിനു തമിഴ്‌നാട്ടിൽ ഉണ്ടായിരുന്ന വസ്‌തു വിൽപനയുമായി ബന്ധപ്പെട്ട് കിട്ടിയ തുക സുബൈർ തട്ടിയെടുത്തെന്നാണ് പരാതി. നൽകിയ 26 ലക്ഷം രൂപ പലതവണ തിരികെ ആവശ്യപ്പെട്ടിട്ടും മടക്കി നൽകിയില്ല എന്നാണ് പരാതി. ഇതിനിടെ അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് സോജിത്ത് കിടപ്പിലായി. ഒരു വർഷം മുൻപും കടയ്ക്കലിൽ സമരം നടത്തിയിരുന്നു. പണം നൽകാമെന്ന് അന്ന് ഉറപ്പു നൽകിയെങ്കിലും ലഭിച്ചില്ല.
സമരം തുടങ്ങിയതോടെ വീട്ടിൽ നിന്ന് കടന്ന് കളയാൻ ശ്രമിച്ച സുബൈറിനെ നാട്ടുകാർ തടഞ്ഞു.പോലീസ് ഇടപെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ല. പണം ലഭിക്കും വരെ സമരം തുടരുമെന്ന് സോജിത്തും കുടുംബവും. അഞ്ചൽ, കടയ്ക്കൽ പൊലീസ് സ്‌റ്റേഷനുകളിൽ ഇവരുടെ തർക്കവുമായി ബന്ധപ്പെട്ട് കേസുണ്ട്.
Adjust Story Font
16