Quantcast

ചീനിക്കുഴി കൂട്ടക്കൊലപാതകം; പിതാവും മകനും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായി, ഹമീദ് രാത്രി വീട്ടിലെത്തിയത് അഞ്ച് കുപ്പി പെട്രോളുമായി

പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

MediaOne Logo

Web Desk

  • Updated:

    2022-03-19 04:16:33.0

Published:

19 March 2022 4:11 AM GMT

ചീനിക്കുഴി കൂട്ടക്കൊലപാതകം; പിതാവും മകനും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായി, ഹമീദ് രാത്രി വീട്ടിലെത്തിയത് അഞ്ച് കുപ്പി പെട്രോളുമായി
X

തൊടുപുഴ ചീനിക്കുഴിയില്‍ കൂട്ടക്കൊലപാതകത്തിന് കാരണം പിതാവും മകനുമായി ഇന്നലെ രാവിലെയുണ്ടായ വഴക്ക്. കാലങ്ങളായുണ്ടായ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിയായ ഹമീദും മകന്‍ മുഹമ്മദ്‌ ഫൈസലും തമ്മില്‍ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെ പുറത്തേക്ക് പോയ ഹമീദ് തിരിച്ചെത്തിയത് അഞ്ച് കുപ്പി പെട്രോളാണെന്നും ഇതില്‍ രണ്ടു കുപ്പി പെട്രോളാണ് വീടിനകത്തേക്ക് ഒഴിച്ചതെന്നുമാണ് വിവരം.

വീടിന്‍റെ ജനലുകള്‍ എല്ലാം അടച്ച്, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് മുറി പുറത്ത് നിന്ന് പൂട്ടി വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ എത്തിയാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

പ്രതി ഹമീദ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ സംസ്കരിക്കും.

TAGS :

Next Story