Quantcast

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോയുമായി പ്രിയങ്കയും രാഹുലും

പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും

MediaOne Logo

Web Desk

  • Updated:

    2024-11-11 02:44:26.0

Published:

11 Nov 2024 12:47 AM GMT

kottikalasam kerala
X

തൃശൂര്‍: ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ യുഡി എഫിൻ്റെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും.

വയനാട്ടില്‍ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി രാവിലെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കൽപറ്റയിൽ സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ പ്രചാരണവും കൽപ്പറ്റയിലാണ് സമാപിക്കുക.

അതേസമയം ചേലക്കരയിലും വയനാടും ഇന്ന് കൊട്ടിക്കലാശം നടക്കുമ്പോൾ പാലക്കാട് സ്ഥാനാർഥികൾ പ്രചാരണം തുടരും . യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തും . കെ മുരളീധരനും ഇന്ന് മണ്ഡലത്തിൽ തുടരും . രാവിലെ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയിലാണ് മുരളീധരൻ പങ്കെടുക്കുക . കെ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപിയുടെ ട്രാക്ടർ റാലിയും നടക്കും. നഗരസഭാ മേഖലയിലാണ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിന്‍റെ പ്രചരണ പരിപാടികൾ . ബിജെപി സ്ഥാനാർത്ഥിയുടെ കുടുംബയോഗങ്ങളും ഇന്ന് നടക്കും. കെ. സുരേന്ദ്രനും കുടുംബയോഗങ്ങളിൽ പങ്കെടുക്കും.



TAGS :

Next Story